കീവേഡ് Dual Personality
Persona 1966
Peacock 2010
Sleuth 2007
3 Women 1977
A Double Life 1947
തൂവാനത്തുമ്പികൾ 1987
ജയകൃഷ്ണൻ രണ്ടു വേറിട്ട ജീവിതങ്ങൾ നയിക്കുന്ന അവിവാഹിതനാണ്. ഗ്രാമത്തിൽ അമ്മയുടെയും സഹോദരിയുടെയും കൂടെ ജീവിക്കുന്ന തനി നാട്ടിൻപുറത്തുകാരനായും പട്ടണത്തിൽ സുഹൃത്തുക്കളുമായി ജീവിതം ആഘോഷിക്കുന്ന യുവാവായും ജയകൃഷ്ണൻ ജീവിക്കുന്നു. തങ്ങൾ എന്ന ദല്ലാളിലൂടെ ജയകൃഷ്ണൻ ക്ലാരയെ പരിചയപ്പെടുന്നു. ക്ലാര വേശ്യാവൃത്തി സ്വീകരിക്കുവാൻ നിർബന്ധിക്കപ്പെട്ടവളാണ്. നാട്ടിൻപുറത്തുകാരിയായ രാധയെ ജയകൃഷ്ണൻ സ്നേഹിക്കുകയും വിവാഹം ഉറപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ക്ലാരയുമായുള്ള ബന്ധം ജയകൃഷ്ണന് ഉപേക്ഷിക്കാൻ സാധിക്കുന്നില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യമനസ്സിന് ഒന്നിൽ കൂടുതൽ വ്യക്തികളോട് പ്രണയം സംഭവിക്കാം എന്ന സത്യത്തെ ഈ ദ്വന്ദ്വവ്യക്തിത്വങ്ങളിലൂടെ പത്മരാജൻ ചിത്രീകരിച്ചിരിക്കുന്നു.